ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യ-സാംസ്കാരിക ചരിത്രം സംവത്സരങ്ങള്‍ക്കു മുമ്പ് ഇളയിടത്ത് സ്വരൂപത്തിന്റെ (കൊട്ടാരക്കര) ഒരു ഭാഗമായിരുന്നു വെട്ടിക്കവല. അക്കാലത്ത് വെട്ടിക്കവല പ്രദേശം സമ്പല്‍ സമൃദ്ധവും ഐശ്വര്യ പൂര്‍ണ്ണവുമായിരുന്നു. ഇളയിടത്തു സ്വരൂപത്തിലെ പല പണ്ടകശാലകളും കോട്ടകൊത്തളങ്ങളും വെട്ടിക്കവലയുടെ പ്രാന്തപ്രദേശങ്ങളില്‍ ആയിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്നു. അവയില്‍ ചിലതിന്റെ അവശിഷ്ടം ഇപ്പോഴും വെട്ടിക്കവലയുടെ പരിസരങ്ങളില്‍ കാണാം. അവയിലൊന്ന് ഇപ്പോഴത്തെ കഴുവിടാന്‍കുന്നിന് സമീപത്തായിരുന്നു. അവിടെ വച്ചായിരുന്നുവത്രെ കൊട്ടാരക്കര രാജാവിന്റെ ശിക്ഷാവിധികള്‍ നടപ്പാക്കിയിരുന്നത്. ഒരുമിച്ചുള്ള ശൈവ-വൈഷ്ണവ പ്രതിഷ്ഠ വെട്ടിക്കവല ക്ഷേത്രത്തിലെ പ്രത്യേകതയാണ്. ഈ ക്ഷേത്രത്തിലെ വാതുക്കല്‍ ഞാലിക്കുഞ്ഞിന്റെ പ്രതിഷ്ഠയും ആരാധനയും ഇപ്പോഴുമുള്ളത് പുരാതനകാലം മുതലേ ജാതീയമായ ഉച്ചനീചത്വങ്ങള്‍ ഇവിടെ നിലനിന്നിരുന്നില്ല എന്നതിന്റെ തെളിവാണ്. ശ്രീപത്മനാഭസ്വാമി...
കൂടുതൽ വായിക്കുക